പാലക്കാട്: പുതുപ്പരിയാരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷാ നഗറിൽ ചന്ദ്രൻ (64) ദേവിക (55) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വെട്ടേറ്റു ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ എന്നാണ് റിപ്പോർട്ട്. വീടിനുള്ളിൽ നിന്ന് കീടനാശിനിയുടെ കുപ്പിയും ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന മകനുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മകൻ ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.
സമീപവാസികളാണ് രാവിലെ മൃതദേഹങ്ങൾ കണ്ട് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Also Read: തിരുവനന്തപുരത്ത് കാറിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം; ഉടമ പിടിയിൽ