/indian-express-malayalam/media/media_files/2025/11/01/mammootty-at-pubmtng-2025-11-01-21-00-27.jpg)
അതിദാരിദ്ര മുക്ത പൊതുപ്രഖ്യാപന വേദിയിൽ മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ ഉപഹാരം സമർപ്പിക്കുന്നു (ഫൊട്ടൊ-പിആർഡി)
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി വീണ്ടും പൊതുവേദിയിൽ. സംസ്ഥാന സർക്കാരിൻറെ അതിദാരിദ്ര മുക്ത പൊതുപ്രഖ്യാപന വേദിയിലാണ് മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയത്. കേരളത്തിന്റെ സാമൂഹിക സൂചികകള്‍ ലോകത്തെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു.
Also Read:അതിദാരിദ്ര മുക്ത പ്രഖ്യാപനം നവകേരളത്തിലേക്കുള്ള ചവിട്ടുപടി: പിണറായി വിജയൻ
ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതില്‍ ഒരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നതെന്നും സാമൂഹ്യസേവന രംഗത്ത് നമ്മള്‍ ഒരുപാട് മുന്നിലാണെന്നും മമ്മൂട്ടി പറഞ്ഞു.
നമ്മുടെ സാമൂഹ്യ ബോധത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും ഫലമായാണ് ഈ നേട്ടങ്ങളെല്ലാം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
Also Read:കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
"ഇന്ന് മുഖ്യമന്ത്രി കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ അതിനേക്കാള്‍ വലിയൊരു ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തമായിട്ടുളളു. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോട് തോള്‍ ചേര്‍ന്നുനിന്ന് അതിജീവിച്ചിട്ടുണ്ട്." -മമ്മൂട്ടി പറഞ്ഞു
Also Read:തുലാപെയ്ത്ത് പോരാ; ഒക്ടോബറിൽ സംസ്ഥാനത്ത് മഴ ലഭ്യതയിൽ കുറവ്
"സ്വാതന്ത്ര്യം കിട്ടുന്ന കാലത്തേക്കാള്‍ നമ്മുടെ ദാരിദ്ര്യ രേഖ കുറഞ്ഞ് കുറഞ്ഞ് ഈ നിലയിലെത്തിച്ചതും നമ്മുടെ സാമൂഹ്യബോധമാണ്. പരസ്പര സ്‌നേഹവും വിശ്വാസവും മറ്റ് അതിര്‍വരമ്പുകളില്ലാതെയുളള നമ്മുടെ സാഹോദര്യവുമാണ്. ഈ ഭരണ സംവിധാനത്തില്‍ അര്‍പ്പിക്കപ്പെട്ടിട്ടുളള ഉത്തരവാദിത്തം വളരെ വിശ്വാസപൂര്‍വം അവര്‍ നിര്‍വഹിക്കുമെന്ന് വിശ്വസിക്കുന്നു. അതിന് സാഹോദര്യവും സമര്‍പ്പണവും ജനങ്ങളില്‍ നിന്നും ഉണ്ടാകണം. അത് ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്"- മമ്മൂട്ടി പറഞ്ഞു.
Read More:266 ദിവസം നീണ്ട സഹന സമരത്തിന് അവസാനം; സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us