കൊച്ചി: മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ മാതാവും മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിൽ പാഴാട്ട് പറമ്പിൽ പി.എസ്.അബുവിന്റെ ഭാര്യയുമായ നബീസ (80) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ കുറച്ചുകാലമായി ചികിത്സയിൽ ആയിരുന്നു.
കബറടക്കം ഇന്ന് വൈകിട്ട് എട്ടിന് മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ നടക്കും.
മക്കൾ അബ്ദുൽ അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മറ്റു മരുമക്കൾ: സലീം, സൈനുദ്ദീൻ, ജെമീസ്
Read more: സഹസംവിധായകന്‍ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ അന്തരിച്ചു