‘ഒപ്പമുണ്ട്, തളരരുത്’; പുഷ്പലതയോട് മമ്മൂട്ടി പറഞ്ഞു

ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും

Mammootty Linu

കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണുമരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ മമ്മൂട്ടി ഫോണില്‍ വിളിച്ചു ആശ്വസിപ്പിച്ചു. ലിനുവിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ‘ഒപ്പമുണ്ട്, തളരരുത്’ എന്ന് മമ്മൂട്ടി പുഷ്പലതയോട് പറഞ്ഞു. എന്ത് ആവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്നും മമ്മൂട്ടി ഫോണിലൂടെ പറഞ്ഞതായി ലിനുവിന്റെ കുടുംബം പങ്കുവച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍ ആശ്വാസം പകരുന്നതാണെന്ന് കുടുംബം പ്രതികരിച്ചു. സിനിമ താരങ്ങളും മന്ത്രിമാരും മറ്റ് പ്രമുഖരും ലിനുവിന് ആദരമര്‍പ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ ഫേസ്ബുക്കിലൂടെ ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. എന്നാൽ തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read Also: ‘അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്, വെെറലായി പോയതാണ്’: നൗഷാദ് പറഞ്ഞതു കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു

കടുത്ത മഴയിൽ ലിനുവും മാതാപിതാക്കളും താമസിക്കുന്ന വീടിനു പരിസരത്തും വെള്ളം കയറിയതിനെ തുടർന്ന് ചെറുവണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ലിനുവിന്റെ കുടുംബം മാറിയിരുന്നു. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പമാണ് ലിനുവിന്റെ വീട്. ക്യാമ്പിൽ നിന്നും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനായുള്ള യാത്രയ്ക്കിടെയായിരുന്നു ലിനുവിന്റെ മരണം. ലിനുവിന്റെ മൃതശരീരം ദുരിതാശ്വാസക്യാമ്പില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തു.

Read Also: രക്ഷാപ്രവർത്തനത്തിടെ ജീവൻ വെടിഞ്ഞ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

തിങ്കളാഴ്ച കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കായി എടുത്ത് നൽകി വാർത്തകളിൽ നിറഞ്ഞ മാലിപ്പുറം സ്വദേശി നൗഷാദിനെയും മമ്മൂട്ടി ഫോണിൽ വിളിച്ച്​ അഭിനന്ദനം അറിയിച്ചിരുന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mammootty calls linus mother flood kerala flood rescue

Next Story
പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത് ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express