കൊച്ചി: ‘മാമാങ്കം’ സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശനാനുമതി. അവലംബിത തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.

സിനിമയുടെ കഥാകൃത്ത് സജീവ് പിള്ള തന്നെയാണെന്ന് കണ്ടെത്തിയ കോടതി കഥ സജീവ് പിള്ളയുടേത് തന്നെയാണെന്ന് അംഗീകരിച്ചു. ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പ് നൽകി സത്യവാങ്ങ്മൂലം നൽകാൻ ജസ്റ്റീസ് വി.ഷെർസി നിർമാതാവ് വേണു കുന്നപ്പിള്ളിക്ക് നിർദേശം നൽകി.

സിനിമ നാളെ റിലിസ് ചെയ്യാനിരിക്കെ നിരവധി പേരുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുണ്ടെന്നത് കണക്കിലെടുത്താണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി.

Read more: ‘മാരകമായ അശ്രദ്ധയില്‍ ഞാന്‍ ആ കരാര്‍ ഒപ്പിട്ടു പോയി’; ചതിക്കപ്പെട്ടുവെന്ന് സജീവ് പിളള

പകർപ്പവകാശ നിയമം 57 (1A) പ്രകാരം സൃഷ്ടിയിൽ കഥാകൃത്തിനുള്ള അവകാശം അംഗീകരിച്ച കോടതി, സെക്ഷൻ 57 (1B) പ്രകാരം കഥയിൽ വെള്ളം ചേർക്കൽ പാടില്ലന്ന സജീവ് പിള്ളയുടെ വാദത്തിൽ പിന്നീട് തീരുമാനം എടുക്കും.

Read More: രണ്ട് ‘മാമാങ്കം’ കണ്ട കവിയൂർ പൊന്നമ്മ; അന്ന് നസീറിനൊപ്പം ഇന്ന് മമ്മൂട്ടിക്കൊപ്പം

മാമാങ്കത്തിന്റെ കഥ തന്റെയാണന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് സജീവ് പിള്ള സമർപ്പിച്ച ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയ കോടതി സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും വ്യക്തമാക്കി. സൃഷ്ടിയിൽ സ്രഷ്ടാവിനുള്ള അവകാശം നിഷേധിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. കഥയുടെ പകർപ്പവകാശം താൻ വാങ്ങിയതാണെന്ന നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാദം കോടതി തള്ളി.

Read more: ആഖ്യാനപാടവത്തിന്റെ ദൃഷ്ടാന്തം; ‘മാമാങ്കം’ നോവല്‍ ആസ്വാദനം

കോടതി നിർദ്ദേശിച്ച പ്രകാരം ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന്കാ ണിച്ച് സംവിധായകൻ
എം.പത്മകുമാറും നിർമാതാവ് വേണു കുന്നപ്പിള്ളിയും നാല് മണിക്ക് മുൻപ് സത്യവാങ്ങ്മൂലം നൽകി
സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കീഴ് കോടതി നിരസിച്ചതിനെ തുടർനാണ് സജീവ് പിള്ള
ഹൈക്കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയിലെ കേസ് ആറു മാസത്തിനകം പുർത്തിയാക്കാനും കോടതി
ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.