കൊച്ചി: ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ ഒറ്റുകാരെ തുറന്നുകാട്ടുമെന്ന് എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഭീകരരെ മെയ് 11ന് തുറന്നുകാട്ടുമെന്ന് ഫെയ്സ്ബുക്കില്‍ ഇവരുടെ അവകാശവാദം.
ദേശീയ ഏജന്‍സിക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത വിവരങ്ങളാണ് തങ്ങളുടെ കൈവശമുളളതെന്നാണ് അവരുടെ വാദം. തെളിവുസഹിതമായിരിക്കും തങ്ങൾ വെളിപ്പെടുത്തൽ നടത്തുക. പാകിസ്താന്റെ പിന്തുണയോടെയാണ് ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും സൈബര്‍ സോള്‍ജിയേഴ്സ് ആരോപിക്കുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ലക്ഷ്യംവെക്കുന്നതായും ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആഴ്ച്ചതോറും 10,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ആരോപിക്കുന്നു. മെയ് 11 വരെ കാത്തിരിക്കാന് പറഞ്ഞാണ് എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
കാത്തിരിക്കുക…. മെയ് 11 വരെ….!
മല്ലു സൈബർ സോൾജിയേഴ്‌സ് ഒരുങ്ങി കഴിഞ്ഞു.. ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ഭീകരരെ തുറന്നുകാട്ടാൻ…
ദേശീയ ഏജൻസികൾ പോലും അന്വേഷണത്തിൽ മുട്ടുമടക്കുന്ന ഇടങ്ങളിൽ ഞങ്ങൾ, ഇന്ത്യയിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ വർത്തിക്കുന്ന തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നു കാണിക്കാൻ പോകുന്നു…!
തെളിവുകൾ സഹിതം…
പാക്കിസ്ഥാന്റെ പൂർണ്ണ പിന്തുണയോടെ ഇന്ത്യയിൽ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവർക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ…!
വിദ്യാർത്ഥികൾ അടക്കം ഉള്ള പ്രവർത്തകർക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങൾ…..!!
അതേ തെളിവുകൾ മുഴുവൻ നിരത്തി ഞങ്ങൾ മറ്റൊരു ഓപ്പറേഷൻ കൂടി നടത്തുകയാണ്… ഭരതാംബയ്ക്ക് വേണ്ടി…ദേശസ്നേഹമുള്ള ഓരോ ഭാരത പൗരനും വേണ്ടി..
കാത്തിരിക്കുക… മെയ് 11 വരെ..
ജയ് ഹിന്ദ്..