മാളികപ്പുറം മേൽശാന്തിക്ക് വധഭീഷണി

അസഭ്യം പറഞ്ഞും വധഭീഷണിയും മുഴക്കിക്കൊണ്ടുളള കത്താണ് ലഭിച്ചത്

പത്തനംതിട്ട: മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. അസഭ്യം പറഞ്ഞും വധഭീഷണിയും മുഴക്കിക്കൊണ്ടുളള കത്താണ് ലഭിച്ചത്. ഇതിൽ സന്നിധാനം പൊലീസിന് മേൽശാന്തി പരാതി നൽകി. ശബരിമല വിഷയത്തിൽ തന്ത്രിയെ പിന്തുണച്ചതും പരികർമ്മികളുടെ സമരത്തെ പിന്തുണച്ചതുമാകാം ഭീഷണിക്ക് കാരണമെന്നാണ് അനീഷ് നമ്പൂതിരി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ആചാരം ലംഘിച്ചാൽ ശബരിമല നട അടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരരുട പ്രസ്താവനയെ മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി പിന്തുണച്ചിരുന്നു. നട അടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ട്. തന്ത്രിയുടെ പ്രസ്താവനയിൽ തെറ്റില്ല. പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ആർക്കെതിരെയും നടപടി എടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ല. പ്രതിസന്ധി ഘട്ടത്തിൽ നട അടയ്ക്കുക അല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും മേൽശാന്തി അനീഷ് നമ്പൂതിരി പറഞ്ഞിരുന്നു.

Web Title: Malikappuram priest threatening letter

Next Story
മലയാളി ദമ്പതികള്‍ വീണു മരിച്ചത് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രശസ്തമായ ആത്മഹത്യാ മുനമ്പില്‍ നിന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com