മലയാറ്റൂർ (കൊച്ചി): കുരിശുമുടി തീർഥാടന കേന്ദ്രം റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് (52) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുരിശുമുടിയിലെ കപ്യാരുടെ ചുമതലയുണ്ടായിരുന്ന ജോണി വട്ടേക്കാടനാണ് പിടിയിലായത്. മലയാറ്റൂർ അടിവാരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ഫാ.സേവ്യർ കുത്തേറ്റു മരിച്ചത്. കുരിശുമുടി പാതയിൽ കുരിശിന്റെ വഴിയുടെ ആറാം സ്ഥലത്തിനടുത്തുവച്ച് കപ്യാർ ജോണി വൈദികനെ ആക്രമിക്കുകയായിരുന്നു. വൈദികന്റെ ഇടതു കാലിലും തുടയിലുമാണ് കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദികനെ കുത്തിയശേഷം ജോണി വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്വഭാവദൂഷ്യത്തിന്റെ പേരിൽ ജോണിയെ ആഴ്ചകൾക്കു മുൻപു കപ്യാർജോലിയിൽ നിന്നു മാറ്റിനിർത്തിയിരുന്നു. ഇതിലുളള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ