ഹൈദരാബാദ്: മ​ല​യാ​ളി യു​വാ​വ് നാ​ഗ്പു​രി​ൽ ദു​രൂഹ​ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. ആലപ്പുഴ സ്വദേശി നിതിൻ നായർ മരിച്ച സംഭവത്തിൽ ഭാര്യ പാലക്കാട് സ്വദേശി സ്വാതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29നാ​ണ് നിതിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ തലയിടിച്ച് വീണതിനെ തുടർന്നാണ് നിതിൻ മരിച്ചതെന്നാണ് സ്വാതി പൊലീസിന് നൽകിയ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചാണ് നിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീ​സ് ക​ഴി​ഞ്ഞ ദി​വ​സം സ്വാ​തി​യെ​ത്തേ​ടി പാ​ല​ക്കാ​ട് എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ല്‍ ശ്വാ​സം മു​ട്ടി​യു​ള്ള മ​ര​ണ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. നി​തി​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞ​യു​ട​നെ സ്വാ​തി​യും കു​ടും​ബ​വും ഒ​ളി​വി​ല്‍​പ്പോ​യിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാതിയെ പൊലീസ് കുടുക്കിയത്. നി​തി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ അ​ച്ഛ​ന്‍ ര​മേ​ശ് നാ​യ​രും തൊ​ട്ടു​പി​ന്നാ​ലെ മ​രി​ച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.