മലയാളി യുവതിക്ക് വിമാനത്തിനുള്ളിൽ സുഖപ്രസവം. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള ജറ്റ് എയർവെയ്സ് വിമാനയാത്രക്കിടെയാണ് സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനം മുംബൈയിലിറക്കിയശേഷം, യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ജെറ്റ് എയര്‍വേസ് 569 വിമാനത്തില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വിമാനക്കമ്പനി ജീവനക്കാരും യാത്രക്കാരിയായ നഴ്‌സും ചേര്‍ന്നാണ് യുവതിക്ക് പരിചരണം നല്‍കിയത്. പാക്കിസ്താനിലെ കറാച്ചിക്ക് മുകളിലുടെ സഞ്ചരിക്കുമ്പോഴാണ് പ്രസവം നടന്നതെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു. ഇതന് ശേഷം ഏതാണ്ട് ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം വിമാനം മുംബൈയിലിറക്കുകയായിരുന്നു.

വിമാനത്താവളത്തിലെതന്നെ ആംബുലൻസിലാണ് യുവതിയേയും കുഞ്ഞിനേയും മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാൽ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല എന്നതിനാൽ അവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ