കാസര്‍ഗോഡ്: തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവില്‍ താമസക്കാരായ ഹരീഷ്-മിനി ദമ്പതികളുടെ മകള്‍ അഞ്ജന ഹരീഷാണു(21) മരിച്ചത്.

ഗോവ കലങ്കൂട്ടിലെ റിസോര്‍ട്ടില്‍ ബുധനാഴ്ച അര്‍ധരാത്രിയാണു സംഭവം. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്കു തിരിച്ചു. ഇവര്‍ക്ക് യാത്രാ പാസ് അനുവദിച്ചതായി ഹൊസ്ദുര്‍ഗ് പൊലീസ് അധികൃതര്‍ പറഞ്ഞു.

തലശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായ അഞ്ജനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വിട്ട യുവതി സുഹൃത്തുക്കളോടൊപ്പം പോവുകയുമായിരുന്നു.

പഠനകാലത്ത് ഗുസ്തി താരമായിരുന്ന അഞ്ജന മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കലങ്കൂട്ടിലെ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് ഗോവ പോലീസ് പറഞ്ഞു.

Read Here: ‘മുഖ്യധാരാ ലൈംഗികതാബോധത്തില്‍ നിന്നും വ്യതിചലിക്കുന്നവരോട് പോലീസും സമൂഹവും ചെയ്യുന്നത്’, ജെ ദേവിക എഴുതുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook