പനാജി: മലയാളി മാധ്യമ വിദ്യാര്‍ത്ഥിനി ഗോവയില്‍ കടലില്‍ മുങ്ങി മരിച്ചു. അഹമ്മദാബാദിലെ എംഐസിഎയിലെ ക്യാഫ്റ്റിംഗ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി അനുജ സൂസണ്‍ പോളാണ് (22) കന്‍ഡോളിം ബീച്ചില്‍ മുങ്ങിമരിച്ചത്. മൂവാറ്റുപുഴ സ്വദേശിനിയായ അനുജ സുഹൃത്തുക്കള്‍ക്കൊപ്പം പഠനത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയതായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയും ഒഴുക്കില്‍ പെട്ട് മരിച്ചു.

ക്രാഫ്റ്റിംഗ് ക്രിയേററീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ഇവരെ കൂടാതെ മറ്റ് നാല് സഹപാഠികള്‍ കൂടി യാത്രാ സംഘത്തിലുണ്ടായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ഇവര്‍ കോളേജില്‍ നിന്നും പുറപ്പെട്ടത്. സെപ്റ്റംബര്‍ 9ന് തിരിച്ചെത്താനിരിക്കെയാണ് വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ അപകടം സംഭവിച്ചത്.

സിസിസി ഫീല്‍ഡ് സ്റ്റഡിയുടെ ഭാഗമായാണ് ആറ് വിദ്യാര്‍ത്ഥികളും ഗോവയിലെത്തിയതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. അനുജയുടെ മാതാപിതാക്കളും ഒരു സഹോദരിയും ചെന്നൈയിലാണ് സ്ഥിരതാമസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ