/indian-express-malayalam/media/media_files/2025/11/10/tamilnadu-arrest-2025-11-10-14-18-41.jpg)
അറസ്റ്റിലായ ഇമ്രാൻ, ചന്ദ്രു
Malayali RPF officer attack Tamil Nadu stolen phone: ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താൻ എത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും പരാതിക്കാരനും ക്രൂര മർദനം. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും തിരുവനന്തപുരം മെയിലിൽ എസി മെക്കാനിക്കായ കാർത്തിക്കിനുമാണു മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കർ ആപ്പിന്റെ സഹായത്തോടെയാണ് ബർമ ബസാറിൽ ഫോൺ കണ്ടെത്തിയത്. ഫോണിലേക്കു വിളിച്ചപ്പോൾ പണം നൽകിയാൽ ഫോൺ തിരികെ നൽകാമെന്ന് കോളെടുത്തയാൾ പറഞ്ഞു. ഇത് അനുസരിച്ച് പണം നൽകി ഫോൺ തിരികെ വാങ്ങാനാണു കാർത്തിക്കിനെയും കൂട്ടി ഉദ്യോഗസ്ഥൻ ബർമ ബസാറിലെത്തിയത്.
Also Read: അന്യായ നികുതി; അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ നിർത്തിവയ്ക്കുന്നു
എന്നാൽ, അവിടെ എത്തിയപ്പോൾ ഫോൺ നൽകാൻ തയാറായില്ല. പിന്നാലെ, ബർമ ബസാറിലെ കച്ചവടക്കാർ ഇരുവരെയും വളയുകയായിരുന്നു. നൂറിലേറെ വരുന്ന സംഘം രണ്ടു പേരെയും ക്രൂരമായി ആക്രമിച്ചു. ബർമ ബസാറിൽ പൊലീസിനെ കടക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ഇരുവരെയും തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us