scorecardresearch
Latest News

ചത്തീസ്‍ഗഢില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വെടിവെച്ച് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ചത്തീസ്ഗഢില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വെടിവെച്ച് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ബസ്താര്‍: ചത്തീസ്ഗഢില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ ബിജു (43) ആണ് മരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജഗ്ദാല്‍പൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് സിആര്‍പിഎഫ് അധികാരികള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴേക്കും ചോരയില്‍ കുളിച്ച് കിടക്കുന്ന ബിജുവിനെയാണ് കാണാന്‍ ആയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷമം ആരംഭിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malayali crpf jawan commits suicide in chhattisgarh

Best of Express