കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദൻ ചന്ദ്രവാത്തിന്റെ ഫെയിസ്ബുക്ക് പേജിൽ മലയാളികളുടെ തെറി അഭിഷേകം.പിണറായി വിജയന് നേരെ ഭീഷണി മുഴക്കുന്ന വീഡിയോ ചന്ദ്രാവത്ത് തന്റെ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മലയാളികളുടെ ചീത്തവിളി. കേട്ടാലറക്കുന്ന ഭാഷയിലാണ് പലരും ചന്ദ്രാവത്തിനെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ചന്ദ്രാവത്തിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ സൈബർ സഖാക്കൾ തന്നെയാണ് തുടക്കം കുറിച്ചത്.
https://www.facebook.com/search/top/?q=kundan%20chandravath
മൂവായിരത്തോളം പേരാണ് ഇതുവരെ ചന്ദ്രാവത്തിന്റെ ഫെയിസ്ബുക്കിൽ കമന്റ് ഇടാൻ എത്തിയത്.
അതേസമയം പിണറായി വിജയന് എതിരായ കൊലവിളിയിൽ ശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്ന് വരുന്നത്. വിവാദ പ്രസംഗം നടത്തിയ കുന്ദൻ ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാവിന്റെ കൊലവിളിക്ക് എതിരെ നവമാധ്യമലോകത്തും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
