സാഗർ: മലയാളി സൈനികൻ മധ്യപ്രദേശിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശി വി.പി.സുനീഷാണു സാഗറിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സുനീഷ് മരിച്ച വിവരം വീട്ടുകാർ അറിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
