കൊച്ചി: ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കേരള ആംഡ് പൊലീസിലെ (KAP) അനീഷ്.വി (32) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം കളിക്കുന്നതിനിടെ അനീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ ഡോക്ടർമാരുടെ നിർദേശപ്രകാരം എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വയനാട് സ്വദേശിയായ അനീഷ് തൃപ്പൂണിത്തറയിലെ ഫസ്റ്റ് കെഎപി ബറ്റാലിയനിൽ അംഗമായിരുന്നു. ജില്ലാ പൊലീസ് ടീമിലടക്കം അംഗമായിരുന്നു. അനീഷിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും യാതൊരുവിധ അസുഖങ്ങളും ഉണ്ടായിരുന്നില്ലെന്നും തൃപ്പുണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ അനീഷിന്റെ സഹപ്രവർത്തകർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.