ന്യൂഡൽഹി: ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ യുവതിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ നിന്ന് പിരിച്ചുവിടൽ നോട്ടീസ് നൽകിയതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

5 വർഷമായി യുവതി ഐഎൽബിഎസ് ആശുപത്രിയിലാണ് ജോലി ചെയ്ത് പോന്നത്. അധികൃതർ പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനെ തുടർന്നു മറ്റു നഴ്സുമാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴിൽ പീഡനം സംബന്ധിച്ച് ഇവർ നേരത്തെ ഡൽഹി മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. മലയാളിയായ നഴ്സിങ് സൂപ്രണ്ട് മാനസികമായി പീഡിപ്പിക്കുന്നതായും യുവതി പരാതി​ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ