Latest News

സുമംഗലയ്ക്ക് വിടചൊല്ലി സാഹിത്യ ലോകം

മലയാള ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

Sumangala, Sumangala Passes Away, Writer, Malayalam Writer, സുമംഗല, സുമംഗല അന്തരിച്ചു, ബാലസാഹിത്യകാരി, എഴുത്തുകാരി, ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു, എഴുത്തുകാരി സുമംഗല അന്തരിച്ചു ie malayalam

തൃശൂർ: പ്രമുഖ മലയാള ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 6.05 ഓടെ തൃശൂർ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മലയാള ബാലസാഹിത്യത്തിൽ മുൻനിരയിൽ നിൽക്കുന്ന എഴുത്തുകാരിലൊരാളാണ് സുമംഗല എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നു ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. 

Read More: സുമംഗല -എന്റെ ബാല്യത്തിന്റെ മിഠായിപ്പൊതി

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല ജനിച്ചത്. പിതാവ്: ഒഎംസി നാരായണൻ നമ്പൂതിരിപ്പാട്. മാതാവ്: ഉമ അന്തർജ്ജനം.

ഒറ്റപ്പാല ഹൈസ്കൂളിൽ പത്താംതരം വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയ സുമംഗല പിന്നീട് പിതാവിന്റെ ശിക്ഷണത്തിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു.

സുമംഗലയും ഭര്‍ത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടും

യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിനെ പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹം കഴിച്ചു. 2014 അഷ്ടമൂർത്തി നമ്പൂതിരിപ്പാട് അന്തരിച്ചു. ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണ് മക്കൾ.

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നിവയാണ് സുമംഗല രചിച്ച പ്രധാന ബാലസാഹിത്യ കൃതികൾ.

കടമകൾ, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നീ നോവലുകളും ‘നുണക്കുഴികൾ’ എന്ന ചെറു കഥാസമാഹാരവും രചിച്ചു

‘കേരളകലാമണ്ഡലം ചരിത്രം’ എന്ന ചരിത്ര ഗ്രന്ഥവും സുമംഗല രചിച്ചു. ഒപ്പം ‘പച്ച മലയാളം നിഘണ്ഡു’ എന്ന നിഘണ്ഡു തയ്യാറാക്കുന്നതിലും പങ്ക് വഹിച്ചു.

സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. “കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്,” മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പുരാണേതിഹാസങ്ങളിലേക്ക് ബാല മനസ്സുകൾക്ക് വാതിൽ തുറന്നു കൊടുക്കുന്ന ധർമമാണ് അവർ പ്രധാനമായും നിർവഹിച്ചത്. മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവർ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malayalam writer sumangala passes away

Next Story
ജനിതകമാറ്റം വന്ന വൈറസുകൾ രോഗവ്യാപന വേഗത കൂടുതൽ തീവ്രമാക്കുന്നു: മുഖ്യമന്ത്രിpinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com