Malayalam Top News Highlights: തിരുവനന്തപുരം: തിരുവനന്തപുരം: കിന്‍ഫ്രയില്‍ തീപിടിത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.
കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചാക്ക ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്താണ്(32)മരിച്ചത്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്. പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തിയിരുന്നു.
ഓണ്‍ലൈന്‍ വഴി 6.7 ലക്ഷം രൂപ സോഫ്റ്റ്വയര്‍ എഞ്ചീനയറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത് സൈബര്‍ ക്രിമിനലുകള്‍. നെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തായിരുന്നു തട്ടിപ്പ്. 4.7 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരത്തെ അനുവദനീയമായി കിടന്ന രണ്ട് ലക്ഷ രൂപയുടെ ലോണും ഉള്‍പ്പടെയാണ് 6.7 ലക്ഷം രൂപ തട്ടിയത്. ഏഴ് തവണയായിട്ട് 40 മിനുറ്റിലാണ് ഇത്രയും രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിന്റെ (60) മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഗുജറാത്ത് നിരയില്‍ യാഷ് ദയാലിന് പകരം ദർശൻ നൽകണ്ടെ എത്തി.
2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം 2023 മെയ് 25 ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും
ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാലസമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. മിനിമം യാത്രാ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കണമെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.
https://malayalam.indianexpress.com/kerala-news/private-bus-strike-in-kerala-from-june-7-831593/
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടായേക്കും. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ വീണ്ടും മഴ ശക്തമാകും. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കും പെൺകുട്ടികൾ നേടി. ഇഷിത കിഷോർ, ഗരിമ ലോഹിയ, ഉമ ഹരതി, സ്തമൃതി മിശ്ര എന്നിവരാണ് ആദ്യ നാലു റാങ്ക് കരസ്ഥമാക്കിയവർ. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളികളായ ആര്യ വി.എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും ഗൗതം രാജ് 63-ാം റാങ്കും നേടി. Readmore
കാക്കനാട് ആഡംബര ഫ്ലാറ്റിൽ നിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂല എംഐആർ ഫ്ലാറ്റിൽനിന്നാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് (34), കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ (27), പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ (21) എന്നിവരെ പിടികൂടിയത്.
കിന്‍ഫ്രയില്‍ തീപിടിത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.
അഴിമതിയില്‍ അന്വേഷണം നടക്കുമ്പോഴുള്ള തീപ്പിടിത്തം തെളിവുകള്‍ നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആദ്യം കൊല്ലത്തും ഇപ്പോള്‍ തിരുവന്തപുരത്തും തീപ്പിടിത്തമുണ്ടായിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി. പീഡന പരാതിയില്‍ വിചാരണ തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. Readmore
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.