scorecardresearch

ചിങ്ങം ഒന്നു മുതല്‍ പിഎസ്‍സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം ചോദ്യങ്ങളും

ചില പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും പിഎസ്‍സി ചെയർമാൻ അംഗീകരിച്ചു

ചില പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും പിഎസ്‍സി ചെയർമാൻ അംഗീകരിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
psc, ie malayalam

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പിഎസ്‍സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്ന് മുതൽ മലയാളം ചോദ്യം ഉൾപ്പെടുത്തും. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്‍സി ചെയർമാൻ അഡ്വ. എംകെ സക്കീറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.

Advertisment

ചില പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും പിഎസ്‍സി ചെയർമാൻ അംഗീകരിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങളും പി.എസ്.സി. അംഗീകരിച്ചു. ചർച്ചയിൽ പി.എസ്.സി. ഉദ്യോഗസ്ഥർക്ക് പുറമെ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും പങ്കെടുത്തു.

സ്പോർട്സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കാന്‍ ധാരണയായി. സർക്കാരിന് വേണ്ടി സ്പോർട്സ് കൗൺസില്‍ ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നത് മാറ്റി ചുമതല പി.എസ്.സി.യെ ഏല്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതു സംബന്ധിച്ച നിയമനടപടികൾ സർക്കാർ ഉടനെ പൂർത്തിയാക്കും.

Pinarayi Vijayan Exam Malayalam Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: