ആദ്യകാല നടി സി.പി.ഖദീജ (77) അന്തരിച്ചു. എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. പരേതനായ കെ.വി.മാത്യുവാണ് ഭര്‍ത്താവ്.

1960-70 കാലഘട്ടങ്ങളിൽ മലയാള സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. 50 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തേൻമാവിൻ കൊമ്പത്തിലൂടെയാണ് ഏവർക്കും സുപരിചിതയാകുന്നത്. ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്താണ്. ഇതിൽ മോഹൻലാൽ ശ്രീഹള്ളിയിലേക്കുളള വഴി ചോദിക്കുന്ന ഗ്രാമവാസിയായ സ്ത്രീയുടെ വേഷത്തിലെത്തിയത് ഖദീജയായിരുന്നു.

1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ ‘വിരുതന്‍ ശങ്കുവില്‍’ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ഖദീജ ചെയ്തിട്ടുണ്ട്. അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജയുടെ പ്രധാന സിനിമകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ