Latest News

പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി; സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾക്കും ബാധകം

സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾക്കും ഓർഡിനൻസ് ബാധകമാണ്. വരുന്ന അധ്യയന വർഷം മുതലാണ് മലയാളം നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്

malayalam, language

തിരുവനന്തപുരം: മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കി. പത്താം ക്ലാസ് വരെ എല്ലാ തലത്തിലും മലയാളം പാഠ്യവിഷയമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾക്കും ഓർഡിനൻസ് ബാധകമാണ്. വരുന്ന അധ്യയന വർഷം മുതലാണ് മലയാളം നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വരരുത്. പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malayalam language must on tenth class government ordinance

Next Story
നന്തൻകോട് കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന മകനായി പൊലീസ് അന്വേഷണം ഊർജിതംnandankodu murder case, trivandrum, thiruvannathapuram murder, cadel jeenson, prof raja thangam, dr jean padma
The moderation of comments is automated and not cleared manually by malayalam.indianexpress.com