തൃശൂർ: ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് പുരോഗമിക്കുന്നതിനിടെയാണ് യതീന്ദ്രദാസ് മരണം.

മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ‘ഒടുവിൽ കിട്ടിയ വാർത്ത’, വേണു നാഗവള്ളി, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച ഓമനത്തിങ്കൾ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഓമനത്തിങ്കളിന്റെ രചനയും യതീന്ദ്രദാസ് ആയിരുന്നു. നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവർ അഭിനയിച്ച സ്വപ്നരാഗം എന്ന സിനിമയും യതീന്ദ്രദാസം സംവിധാനം ചെയ്തെങ്കിലും നിർമാതാവ് കൂടിയായ അദ്ദേഹത്തിന് പുറത്തിറക്കാൻ സാധിച്ചില്ല.

ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഉൾക്കനൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഡബ്ബിംഗ് നടക്കവേയാണ് സംവിധായകൻ വിട പറഞ്ഞിരിക്കുന്നത്. സായ് കുമാർ അടക്കമുള്ള അഭിനേതാക്കളാണ് സിനിമയിൽ അഭിനയിച്ചത്.

എ. വിൻസന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. നിമ്മിയാണ് ഭാര്യ.

Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.