കൊച്ചി: 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച ജൂറി ചെയർമാൻ സംവിധായകൻ പ്രിയദർശനെതിരെ സംവിധായകൻ ഡോ.ബിജു. ഫെയ്സ്‌ബുക്കിലെ തന്റെ ഔദ്യോഗിക പേജിലാണ് പരിഹാസ ചുവയുള്ള വിമർശനം അദ്ദേഹം എഴുതിയത്.

ദേശീയ അവാർഡിന്റെ ചരിത്രത്തിലാദ്യമായി മികച്ച ആക്ഷൻ സംവിധായകൻ എന്ന പേരിൽ അവാർഡ് പ്രഖ്യാപിച്ചതിനെതിരെയാണ് ഡോ.ബിജുവിന്റെ വിമർശനം. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയുടെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്ത പീറ്റർ ഹെയ്നാണ് ഈ പുരസ്കാരം നേടിയത്.

മോഹൻലാലും പ്രിയദർശനും തമ്മിലുള്ള ശക്തമായ സൗഹൃദം ഓർമ്മപ്പെടുത്തുന്ന വിധത്തിൽ “ഹാപ്പി ഫ്രണ്ട്ഷിപ് ഡേ” എന്ന ടാഗും നൽകിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം:

ഈ വർഷം മുതൽ മികച്ച ഇടിയ്ക്കും നാഷണൽ അവാർഡ്…ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാർഡ് ഏർപ്പെടുത്തിയേക്കും …കുറഞ്ഞ പക്ഷം ദേശീയ അവാർഡിന്റെ നിയമാവലിയിൽ നിന്നും ആർട്ടിസ്റ്റിക്കും മീനിങ്ഫുള്ളും ആയ സിനിമകളുടെ നിർമാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്കാരങ്ങൾ ആണിത് എന്ന ആ വാചകം എങ്കിലും അങ്ങ് എടുത്ത് കളഞ്ഞു കൂടെ….എല്ലാവർക്കും “Happy friendship day”…☺

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ