നടി ബലാൽസംഗത്തിനിരയായിട്ടില്ലെന്ന് സംവിധായകൻ പ്രിയദർശന്റെ വെളിപ്പെടുത്തൽ. ബോളിവുഡ് ഹംങ്കാമ എന്ന വെബ് പോർട്ടലിനോടാണ് പ്രിയദർശന്റെ വെളിപ്പെടുത്തൽ. സംഭവം അറിഞ്ഞ ഉടനെ താൻ നടിയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും തന്രെ ഫോട്ടോയും വിഡിയോകളുമാണ് പ്രതികൾ എടുത്തതെന്ന് അവർ പ്രതികരിച്ചുവെന്നും പ്രിയദർശൻ പറഞ്ഞു. എടുത്ത ഫോട്ടോകൾ​​​ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നും നടി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് പ്രശസ്ത നടിയെ 7 അംഗ സംഘം തട്ടിക്കൊണ്ട് പോയി അപമാനിച്ചത്. ഈ​ സംഭവത്തെപ്പറ്റി പുറത്ത് വരുന്ന വാർത്തകൾ എല്ലാം ശരിയല്ലെന്നും പ്രിയദർശൻ പറഞ്ഞു. നടി ലൈംഗികാതിക്രമത്തിനിരയായി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പ്രിയദർശൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും പ്രിയദർശൻ​ പറഞ്ഞു.

കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു എന്ന് പറഞ്ഞ പ്രിയദർശൻ തന്റെ അടുത്ത സുഹൃത്തായ നടിക്ക് ഉണ്ടായ ദുരിതത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. മലയാള സിനിമയിലെ മികച്ചൊരു നടിയാണെന്നും, വ്യക്തിപരമായി തനിക്ക് ഒരുപാട് അടുപ്പമുള്ള വ്യക്തിയാണ് നടിയെന്നും പ്രിയദർശൻ​ പറഞ്ഞു,

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷം പുരോഗമിക്കുകയാണ്. മുഖ്യപ്രതി എന്ന് സംശയിക്കുന്ന പൾസർ സുനിക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രമുഖ സിനിമ താരങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിൽ​​ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ