scorecardresearch

നടിയെ തട്ടിക്കൊണ്ടു പോകാൻ വാഗ്ദാനം ചെയ്‌തത് 30 ലക്ഷം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Women Abuse, Italy, Court, Victim,

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂട്ടാളികൾക്ക് മുഖ്യപ്രതി പൾസർ സുനി വാഗ്ദാനം ചെയ്‌തത് 30 ലക്ഷമാണെന്ന് വെളിപ്പെടുത്തൽ. പിടിയിലായ മൂന്ന് പേരാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് മുൻപാകെ സമ്മതിച്ചത്. അതേസമയം നടിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുക്കാനാണ് തട്ടിക്കൊണ്ടുപോയി അശ്ലീല ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതെന്ന് കരുതുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ആദ്യം പിടിയിലായ മാർട്ടിൻ ആന്റണിയെ റിമാന്റ് ചെയ്‌തു.

Advertisment

പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇവർ സംസ്ഥാനം വിട്ട് പുറത്തുപോയിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള ആളുകളെയും ഗൂഢാലോചനയിൽ സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.

മറ്റ് മൂന്ന് പ്രതികൾക്കുമായി അന്വേഷണം ഊർജ്ജിതമാക്കി. ഇവരെ കുറിച്ച് സൂചനകൾ ലഭിച്ചെന്നും വേഗത്തിൽ മൂവരും പിടിയിലാകുമെന്നുമാണ് വിവരം. വെള്ളിയാഴ്‌ച രാത്രിയാണ് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയെ സംഘം തട്ടിക്കൊണ്ടു പോയത്. അത്താണിക്കും പാലാരിവട്ടത്തിനും ഇടയിൽ രണ്ട് മണിക്കൂറോളം നടിയുമായി യാത്ര ചെയ്‌തസംഘം ഇവരുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയതായാണ് പരാതി. പീഡനശ്രമം, തട്ടിക്കൊണ്ടുപോകൽ, അനുവാദമില്ലാതെ ചിത്രങ്ങൾ എടുക്കൽ, ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ അഫകീർത്തികരമായ ചിത്രങ്ങൾ എടുക്കൽ തുടങ്ങിയ പരാതികളാണ് സംഘത്തിനെതിരെ ചുമത്തിയത്.

Malayalam Movie Look Out Notice Offer Molestation Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: