scorecardresearch
Latest News

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ ഉടൻ പിടികൂടും: ഡിജിപി

അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകില്ല. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സിനിമാ സംഘടനകൾ മുൻകൈ എടുക്കണം.

loknath behera, ie malayalam

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകില്ല. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സിനിമാ സംഘടനകൾ മുൻകൈ എടുക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ശകതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ ഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായത്. പൊലീസ് ഈ സംഭവത്തെ ഗൗരവമായി കാണുന്നുണ്ട്. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുന്നതിനിടെ ഇന്നലെ രാത്രിയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപത്തുവച്ച് നടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malayalam actress kidnapping case dgp loknath behra