എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ ചലച്ചിത്ര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിൽ ഇന്ന് വൈകിട്ട് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവിനും നാളത്തെ ജനറൽ ബോഡി യോഗത്തിനും ശേഷം ഭാരവാഹികൾ മാധ്യമങ്ങളെ കാണും. നടൻ ദിലീപ് ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസോ നടൻ ദിലീപിനെ ബ്ളാക്മെയിൽ ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമ്മയുടെ അജൻഡയിലില്ലെന്നാണ് സൂചന. എന്നാൽ പലരുടെയും പരസ്യ പ്രസ്താവനകൾ ചർച്ചയ്ക്ക് വഴിവെക്കുമെന്നാണ് റിപ്പോർട്ട്. വനിതകൾക്കായി പുതിയൊരു സംഘടന രൂപീകരിച്ച സാഹചര്യവും ചർച്ചയ്ക്ക് വഴിവെക്കും. വനിതാസംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് അംഗങ്ങളും അമ്മയുടെ യോഗത്തിൽ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.