പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. പാലക്കാട് പെരിങ്ങോട് സ്വവസതിയിലായിരുന്നു അന്ത്യം.മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ സിനിമാ ലോകം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

നാല്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച വിജയന്‍ പെരിങ്ങോട് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയിട്ടാണ് ചലിച്ചിത്ര മേഖലയിലെത്തിയത്. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് ചിത്രങ്ങളിലെ സ്ഥിരം നടനായിരുന്നു ഇദ്ദേഹം. പി എന്‍ മേനോന്‍ 1983ല്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള കാല്‍വയ്പ്പ്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ