കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം

കൊച്ചി: ചലച്ചിത്ര നടന്‍ കെ.ടി.എസ് പടന്നയില്‍ (കെ.ടി സുബ്രഹ്മണ്യന്‍ പടന്നയില്‍) അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.

പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നാടക ലോകത്ത് നിന്നാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. രാജസേനന്‍ സംവിധാനം ചേയ്ത ചേട്ടന്‍ ബാവ അനിയന്‍ ബാവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ മലയാളികളുടെ ശ്രദ്ധ നേടിയത്. സിനിമിയില്‍ എത്തിയതിന്‍ ശേഷ 20 വര്‍ഷത്തോളം സജീവമായിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malayalam actor kts padannayil passed away

Next Story
മഴ കനക്കും; 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com