മലപ്പുറം: പ്രണയബന്ധത്തിൽ ആതിരയുടെ അച്ഛന് എതിർപ്പുണ്ടായിരുന്നുവെന്ന് പ്രതിശ്രുത വരൻ ബ്രിജേഷ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിനുശേഷം വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ആതിര തന്നോട് പറഞ്ഞിരുന്നതായി ബ്രിജേഷ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് മലപ്പുറത്ത് അച്ഛൻ മകളെ കുത്തിക്കൊലപ്പെടുത്തിയത്. പൂവത്തിക്കണ്ടി സ്വദേശിനി ആതിരയാണ് (22) മരിച്ചത്. സംഭവത്തിൽ അച്ഛൻ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

അച്ഛൻ കത്തിയുമായി വരുന്നതുകണ്ട് അടുത്ത വീട്ടിൽ ഒളിച്ച ആതിരയെ വാതിൽ ചവിട്ടി തുറന്ന് ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്നാണ് ബ്രിജേഷുമായുളള ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ വിവാഹത്തിൽ അച്ഛൻ രാജന് എതിർപ്പായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ