മലപ്പുറം: മലപ്പുറത്ത് കരിങ്കല്ലത്താണിയിൽ യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

മകളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും മറ്റു ചിലരും ചേർന്നാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവത്തിൽ മർദ്ദനമേറ്റ യുവാവ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ