മലപ്പുറം: തിയേറ്ററിനകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലപഡീനത്തിന് വിധേയമാക്കിയ കേസിൽ സസ്‌പെൻഷനിലായ ചങ്ങരംകുളം പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ കേസെടുക്കും. പരാതി ലഭിച്ചിട്ടും ദിവസങ്ങളോളം കേസെടുക്കാതിരുന്ന സാഹചര്യത്തിലാണ് എസ്ഐയെക്കൂടി കേസിൽ പ്രതി ചേർക്കുന്നത്.

സസ്‌പെൻഷനിലായ എസ്ഐക്കെതിരെ കേസെടുക്കാൻ ഡിജിപിയാണ് നിർദേശം നൽകിയത്.

ഇന്നലെ തിയേറ്ററിനകത്തെ ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം ദൃശ്യങ്ങൾ പൊലീസിനാണ് കൈമാറിയതെന്ന് തിയേറ്റർ ഉടമയിൽ നിന്ന് പൊലീസുദ്യോഗസ്ഥർ എഴുതി വാങ്ങിയതായി ഇന്ന് വാർത്തകൾ വന്നിരുന്നു.

കേസിൽ ഇടപെട്ട ചൈൽഡ് ലൈൻ പ്രവർത്തകരെ കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് വിമർശനം വന്ന ഉടനാണ് എസ്ഐക്കെതിരെ പോക്സോ ചുമത്താൻ ഡിജിപി നിർദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ