താനൂരിൽ ടാങ്കർലോറി അപകടം; പെട്രോൾ ചോരുന്നു, ആളുകളെ ഒഴിപ്പിച്ചു

പ്രദേശത്തെ വൈദ്യുത ബന്ധം മുഴുവനായി വിച്ഛേദിച്ചിട്ടുണ്ട്, ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു

Malappuram, Tanur, Tanker Accident, Petrol Tanker Accident, താനൂർ, ടാങ്കർ, ടാങ്കർ ലോറി, ടാങ്കർ അപകടം, Malayalam News, Kerala News, IE Malayalam
പ്രതീകാത്മകചിത്രം

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. പെട്രോളുമായി പോയ ടാങ്കർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോർച്ച തുടരുന്നുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുത ബന്ധം മുഴുവനായി വിച്ഛേദിച്ചിട്ടുണ്ട്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്.

അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അഗ്നിശമന സേന അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടോടെ താനൂർ ടൗണിലാണ് ടാങ്കർ അപകടത്തിൽ പെട്ടത്. നേരത്തെ താനൂർ ദേവദാർ പാലത്തിനു സമീപം ലോറിയും ബസും അപകടത്തിൽപെട്ടിരുന്നു. ഈ അപകടത്തെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ച് വിട്ടതോടെ താനൂർ ടൗണിലെത്തിയ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

Also Read: കനത്ത മഴ: പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram tanur petrol tanker accident

Next Story
ക്ലാസുകൾ രാവിലെ മാത്രം, കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്കൂള്‍ തുറക്കുന്നതിനുള്ള മാർഗരേഖ കൈമാറിSchools in Kerala Reopening, Draft Guidelines, School Reopening Guidelines, School Reopening, Guidelines, സ്കൂൾ, സ്കൂളുകൾ, കരട് മാർഗരേഖയായി, ഉച്ചഭക്ഷണം ഒഴിവാക്കും, യൂണിഫോം നിർബന്ധമില്ല, malayalam news, kerala news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com