മലപ്പുറം: മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തു. അമ്മയുടെ അറിവോടെ കാമുകനാണ് കുട്ടിയെ ബലാൽസംഗം ചെയ്‌തത്. അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ഓട്ടോ ഡ്രൈവറായ മങ്കട തിരൂർക്കാട് സ്വദേശി സുഹൈൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ വച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ അച്‌ഛൻ പീഡന വിവരം അറിഞ്ഞിരുന്നില്ല. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഈ വിവരം ചൈൽഡ്‌ലൈനിനെ അറിയിച്ചത്. അവരാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ