മലപ്പുറം: പട്ടികജാതിക്കാരന്‍ മകളെ വിവാഹം കഴിച്ചാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് ആതിരയുടെ പിതാവ് രാജന്‍. അരീക്കോട് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള രാജന്‍റെ മൊഴി മലപ്പുറം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ വിവാഹം ചെയ്യാനുള്ള ആതിരയുടെ തീരുമാനം തന്നെ മാനസികമായി തകര്‍ത്തതായി രാജന്‍ മൊഴി നല്‍കി.

മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന്‍ മൊഴി നല്‍കി.
പ​ട്ടാ​ള​ക്കാ​ര​നാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു യു​വ​തി. വെ​ള്ളി​യാ​ഴ്ച പു​ത്ത​ലം സാ​ളി​ഗ്രാ​മ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹി​ത​രാ​വാ​ൻ യു​വ​തി​യും കാ​മു​ക​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ധാ​ര​ണ​യി​ലും എ​ത്തി​യി​രു​ന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ മദ്യപിച്ച് എത്തിയാണ് മകളെ ആക്രമിച്ചതെന്നും രാജന്‍ പൊലീസിനോട് പറഞ്ഞു. അക്രമിക്കാന്‍ അച്ഛന്‍ വരുന്നത് കണ്ട ആതിര വീട്ടില്‍ നിന്നും അയല്‍വീട്ടിലേക്ക് ഓടിയെങ്കിലും രാജന്‍ പിന്നാലെ എത്തി കൊലപ്പെടുത്തുകയായിരുന്നു. രാ​ജ​നെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.