Latest News

മലപ്പുറം ജില്ലയിൽ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കുന്നതിൽ അനാസ്ഥയുണ്ടെന്നും ആശുപത്രികളിൽ കോവിഡ് ചികിൽസാ സൗകര്യങ്ങളുടെ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുരങ്ങാടി എംഎൽഎ കെപിഎ മജീദും മറ്റും സമർപ്പിച്ച പൊതുതാൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്

covid, covid vaccine, ie malayalam

കൊച്ചി: ജനസംഖ്യയും കോവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറം ജില്ലയിൽ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. വാക്സിനേഷന് സർക്കാർ തലത്തിൽ പദ്ധതി ഉണ്ടെന്നും നയപരമായ തീരുമാനം ഉള്ളപ്പോൾ ഇടപെടാൻ കോടതിക്ക് പരിമിതികൾ ഉണ്ടെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാക്കുന്നതിൽ അനാസ്ഥയുണ്ടെന്നും ആശുപത്രികളിൽ കോവിഡ് ചികിൽസാ സൗകര്യങ്ങളുടെ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുരങ്ങാടി എംഎൽഎ കെപിഎ മജീദും മറ്റും സമർപ്പിച്ച പൊതുതാൽപര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. നയപരമായ തീരുമാനം ഉള്ളപ്പോൾ ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം ചെയ്യണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും രോഗ നിരക്ക് നിരീക്ഷിച്ച് നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ എടുക്കാൻ ജില്ലാ ഭരണകൂടത്തിനും കോടതി നിർദേശം നൽകി.

Read More: കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മോഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം

ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്ററ്റും ഓക്സിജനും അടക്കം ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രാദേശിക തലത്തിൽ രോഗ തീവ്രത കണക്കിലെടുത്ത് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാർ നടപടി കണക്കിലെടുത്ത് ഹർജികൾ കോടതി തീർപ്പാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram district vaccination high court525781

Next Story
ഇടുക്കിയിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; മൂന്ന് കൊല്ലം പീഡിപ്പിച്ചെന്ന് പ്രതിയുടെ മൊഴി
The moderation of comments is automated and not cleared manually by malayalam.indianexpress.com