Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ട്രിപ്പിൾ ലോക്ക്ഡൗൺ പത്താം ദിവസം; രോഗവ്യാപനം കുറയാതെ മലപ്പുറം

വളവന്നൂർ, താനൂര്‍, താനാളൂര്‍, പൊന്നാനി, മുന്നിയൂര്‍, മലപ്പുറം, ചോക്കാട് എന്നിവിടങ്ങളിലാണ് രോഗികള്‍ കൂടുതല്‍

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറം ജില്ലയില്‍ നിലവില്‍ വന്നിട്ട് ഇന്ന് പത്താം ദിവസം. രോഗവ്യാപനത്തിലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലോ നിയന്ത്രണങ്ങളുടെ ഫലം കാണാനില്ല. സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയായി തുടരുകയാണ് ജില്ലയിലെ കോവിഡ് കേസുകള്‍. ഒരു ഘട്ടത്തില്‍ 40 കടന്ന ടിപിആര്‍ 27 ലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം. സംസ്ഥാന ശരാശരിയേക്കാള്‍ ഏഴ് ശതമാനം അധികമാണിത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ നിയന്ത്രണങ്ങള്‍. എങ്കിലും രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നില്ല എന്നത് ആശങ്കയായി തുടരുകയാണ്. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടായാലും ടിപിആര്‍ കുറയുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Also Read: അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യണം; കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍

പ്രദേശിക മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇത്തരം മേഖലകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധനകള്‍ പുരോഗമിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് നിലവില്‍ നൂറിലധികം കേസുകളുള്ള മേഖലകള്‍ ഇല്ല. കുറച്ച് ദിവസങ്ങള്‍ മുന്‍പ് വരെ ഇതല്ലായിരുന്നു സ്ഥിതി.

വളവന്നൂർ, താനൂര്‍, താനാളൂര്‍, പൊന്നാനി, മുന്നിയൂര്‍, മലപ്പുറം, ചോക്കാട് എന്നിവിടങ്ങളിലാണ് രോഗികള്‍ കൂടുതല്‍. മലപ്പുറത്ത് മാത്രം മുന്നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു. അതേസമയം, ജില്ലയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നത് ആശ്വാസകരമാണ്. ഇന്നലെ 2,533 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 5.040 പേരാണ് രോഗമുക്തി നേടിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram district covid triple lockdown

Next Story
എം.ബി.രാജേഷ് നിയമസഭാ സ്പീക്കർ; ജയം 96 വോട്ടുകളോടെMB Rajesh, Speaker
The moderation of comments is automated and not cleared manually by malayalam.indianexpress.com