Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

മലപ്പുറത്ത് പരിശോധിക്കുന്ന പത്തില്‍ നാല് പേര്‍ക്ക് രോഗം; ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക്

39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

മലപ്പുറം: എറണാകുളം കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ജില്ലയാണ് മലപ്പുറം. രോഗികള്‍ മാത്രമല്ല ആശങ്കയായി നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനുദിനം കൂടുകയാണ്. 39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍. ഇന്നലത്തേക്കാള്‍ നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നു. ഇന്ന് 5,388 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 5,185 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. രണ്ടാം തരംഗത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ടിപിആര്‍ ജില്ലയില്‍ പലദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ പരിശോധന നടത്തുന്ന പത്ത് പേരില്‍ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

Also Read : ഓക്സിജന്‍ വിതരണത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; സേവനം നാളെ മുതല്‍

ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. അങ്ങാടിപ്പുറം, ഇടപ്പാള്‍, കാളികാവ്, മാറഞ്ചേരി, മഞ്ചേരി, മലപ്പുറം, പരപ്പനങ്ങാടി തവനൂര്‍, തിരുവാലി തിരൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മലപ്പുറം പ്രാദേശികമേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസം 726 പേരാണ് രോഗബാധിതരായത്.

പ്രസ്തുത സാഹചര്യത്തില്‍ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ചെറിയ പെരുന്നാള്‍ അനുബന്ധിച്ചുള്ള തിരക്കുകള്‍ ഒഴിവാക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. പരിശോധന വര്‍ദ്ധിപ്പിച്ച് രോഗ ബാധിതരെ കണ്ടെത്തുക എന്ന മാര്‍ഗം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram district covid latest updates

Next Story
കോവിഡ് ബാധിച്ചതും അല്ലാത്തതുമായ അതിഥി തൊഴിലാളികള്‍ ഒരേ കെട്ടിടത്തില്‍; വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെതിരെ കേസ്Panchayat files police case against reporter, Covid and Non Covid Migrant Workers Locked in Same Building, Kozhikode News, Perambra News, Kozhikode, Perambra, Parakkadav, Parakkavu, Local News, അതിഥി തൊഴിലാളി, covid, കോവിഡ്, കോഴിക്കോട്, പേരാമ്പ്ര, പാറക്കടവ്, മാധ്യമപ്രവർത്തകൻ, മാധ്യമപ്രവർത്തകനെതിരേ കേസ്, കോഴിക്കോട്, പേരാമ്പ്ര, Malayalam news, news in malayalam, news malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com