മലപ്പുറം: മലപ്പുറം ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ ഉൾപ്പെടെ നിരവധി ഉദ്യേഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സബ് കലക്‌ടർക്കും 21 ഉദ്യോഗസ്ഥർക്കും കോവിഡ് പോസിറ്റീവാണ്. കൂടുതൽ പേരെ വരുംദിവസങ്ങളിൽ പരിശോധനയ്‌ക്ക് വിധേയമാക്കും. നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് കലക്‌ടർ, സബ് കലക്‌ടർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചത്.

Read Also: തൃശൂർ ശക്തൻ മാർക്കറ്റ് തുറക്കും; കർശന നിയന്ത്രണങ്ങൾ

കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു മലപ്പുറം ജില്ലാ കലക്‌ടർ. വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കാേവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കലക്‌ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമാണ് കലക്‌ടർ ക്വാറന്റെെനിൽ പ്രവേശിച്ചത്.

Read Also: ഐസ്‌ക്രീം കഴിക്കാൻ അമ്മ വിസമ്മതിച്ചു, മകൻ നിർബന്ധിച്ചു; കാസർഗോഡ് കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് ആൽബിൻ

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഗൺമാന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ ഇന്നലെ മാത്രം 202 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 180 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.