മ​ല​പ്പു​റം: തലാഖിന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. ഇ​സ്ലാ​മി​ക നി​യ​മ​പ്ര​കാ​രം വ്യ​ക്ത​മാ​യ കാ​ര​ണം വേ​ണ​മെ​ന്നു ചൂണ്ടി​ക്കാ​ട്ടി​യാ​ണ് മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി​ ഹര്‍ജി തള്ളിയത്. ദേശീയ തലത്തില്‍ തന്നെ തലാഖ് വിഷയമായ സൈഹചര്യത്തിലാണ് മലപ്പുറം കുടുംബകോടതിയുടെ നടപടി.

ത​ലാ​ഖി​നു മു​ന്നോ​ടി​യാ​യി നിയമപ്രകാരം ചെയ്യാറുള്ള മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ന്ന​താ​യി തെ​ളി​യി​ക്കാ​ൻ ഭ​ർ​ത്താ​വി​നു ക​ഴി​ഞ്ഞി​ല്ല. ഭാര്യയുടേയും ഭര്‍ത്താവിന്റേയും മുതിര്‍ന്നവരില്‍ നിന്നുള്ള മധ്യസ്ഥ നടപടി നടന്നിട്ടില്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് കോ​ട​തി ത​ലാ​ഖി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

2012ല്‍ യുവതിയെ തലാഖ് ചൊല്ലിയ അരീക്കോട് സ്വദേശി അലി ഫൈസി എന്നയാള്‍ പിന്നീട് മൂന്ന് വിവാഹങ്ങള്‍ ചെയ്തതും കോടതി പ്രാധാന്യത്തോടെ നിരീക്ഷിച്ചു. മധ്യസ്ഥ ശ്രമം നടത്തിയോ എന്ന ചോദ്യത്തിന് നടത്തിയെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്. എന്നാസ്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ