Latest News

മലപ്പുറം കലക്ടറേറ്റ് സ്ഫോടനം: ബേസ്‌മൂവ്മെന്റ്​ തലവൻ പിടിയിൽ

മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. എൻ.അബൂബക്കർ, എ.അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. എൻ.അബൂബക്കർ, എ.അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. അബൂബക്കർ ബേസ് മൂവ്മെന്‍റ് എന്ന തീവ്രവാദ സംഘടനയുടെ തലവനാണെന്ന് പൊലീസ് പറഞ്ഞു. മധുരയിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം, ചിറ്റൂർ, നെല്ലൂർ സ്ഫോടനക്കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെത്തിച്ചു. 11 മണിയോടെ ഇരുവരേയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

2016 നവംബറിലാണ് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 15നാണ് കൊല്ലം കലക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malappuram collectorate blast 2 base movement terrorist arrested

Next Story
ലാവ്‌ലിൻ കേസിൽ നടത്തിയ ഇടപെടലിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്ന് കെ.എം.ഷാജഹാൻkm shajahan
The moderation of comments is automated and not cleared manually by malayalam.indianexpress.com