മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്ക് 1,71,023 വോട്ടിന്റെ  ജയം. 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. അതിനേക്കാൾ23,701 വോട്ടിന്റെ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

കുഞ്ഞാലിക്കുട്ടിക്ക് 5,15,330 വോട്ടുകളാണ് ലഭിച്ചത്. സി പി എമ്മിന്റെ എം ബി ഫൈസലിന് 3,44,307 വോട്ടുകൾ ലഭിച്ചു. ബി ജെ പിയുടെ എൻ. ശ്രീപ്രകാശിന് 65,675 വോട്ടുകൾ ലഭിച്ചു. 4098 വോട്ടാണ് നോട്ട നേടിയത്.നാലാം സ്ഥാനത്ത് നോട്ടയാണ്. ഇത്തവണ നോട്ടയ്ക്കു വേണ്ടിയും മലപ്പുറത്ത് ക്യാംപെയിൻ നടന്നിരുന്നു.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ കുഞ്ഞാലിക്കുട്ടിക്കും ഫൈസലിനും നേടാനായി.

12:45 pm:

11:57 am: 1,71,038 വോട്ടുകള്‍ക്ക് പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചു

11:55am: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം ആരംഭിച്ചു

11:51 am: എംബി ഫൈസല്‍ 3,42,640 വോട്ട് നേടി രണ്ടാം സ്ഥാനത്ത് തുടരുന്നു

11:.41am കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,71,287 വോട്ടായി ഇനി എണ്ണാൻ അമ്പതിനായിരത്തോളം വോട്ടുകൾ മാത്രം.

11:35am: കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,70,000 ആയി ഉയർന്നു. കുഞ്ഞാലിക്കുട്ടി 4,98,055, ഫൈസൽ 3,29,340, ശ്രീപ്രകാശ് 63,050

11.29am: കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,67,513 ആയി

11.25am:  കുഞ്ഞാലിക്കുട്ടിക്ക് 1,65,863 വോട്ടിന്റെ ഭൂരിപക്ഷം

11.18 am: പി.കെ കുഞ്ഞാലിക്കുട്ടി ലീഡ് 1,68971 വോട്ടായി ഉയർന്നു. ഇനി എണ്ണിത്തീരാൻ ഒരുലക്ഷം വോട്ടുകൾ മാത്രം

11.15am:വേങ്ങരയിൽ വോട്ട് എണ്ണി തീർന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്  40,529 വോട്ടിന്റെ ഭൂരിപക്ഷം. വേങ്ങരയിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

11.10am:  കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം  1,56,630 വോട്ടായി. വേങ്ങരിയിലും മലപ്പുറത്തും വ്യക്തമായ ലീഡ്.

11.00 am: കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,46,070 ആയി. 80 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടി 4,22,831 വോട്ടുകൾ നേടി. ഇടതുപക്ഷ സ്ഥാനാർത്ഥി എം ബി ഫൈസൽ 2, 76,761 വോട്ടുകളും ബി ജെ പി സ്ഥാനാർത്ഥി 54,866 വോട്ടും നേടിയിട്ടുണ്ട്

10:57am: 80 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി മുന്നേറ്റം തുടരുന്നു.

കഴിഞ്ഞ ലോകസഭയേക്കാൾ കൂടുതൽ വോട്ട് ഇതുവരെ യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികൾ നേടി

10:27 am: യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

10:25 am: കുഞ്ഞാലിക്കുട്ടി 3,34128 വോട്ടുകള്‍, ഫൈസല്‍ 2,12,913 വോട്ടുകള്‍, എന്‍ ശ്രീപ്രകാശ് 40759 വോട്ടുകളും നേടി

10:10 am: 43 ശതമാനം വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ രണ്ട് ലക്ഷമെന്ന മാന്ത്രിക സംഖ്യയില്‍ ഭൂരിപക്ഷം എത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ

9:57 am: മൂന്ന് മുന്നണി സ്ഥാനാർഥികളും കഴിഞ്ഞാൽ നാലാം സ്ഥാനത്ത് നോട്ടയാണ് നിൽക്കുന്നത്, കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷത്തി ഒമ്പതിനായിരം കവിഞ്ഞു

9:55 am: പകുതിയോളം വോട്ടുകളാണ് ഇനി മലപ്പുറത്ത് എണ്ണാനുള്ളത്, പെരിന്തല്‍മണ്ണയും മങ്കടയും നിര്‍ണായക കേന്ദ്രങ്ങളാവുകയാണ്

9:44 am: പികെ കുഞ്ഞാലിക്കുട്ടി 88,709 വോട്ടുകളുടെ ലീഡുമായി മുന്നേറുന്നു

9:33 am: യുഡിഎഫിന്റെ ലീഡ് 64,507 ആയി ഉയര്‍ന്നു

9:27 am: വ്യക്തമായ മുന്‍തൂക്കത്തോടെ കുഞ്ഞാലിക്കുട്ടി മുന്നേറുമ്പോള്‍ സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങി

9:33 am: ശ്രീപ്രകാശിന്റെ വോട്ട് 20,000 കടന്നു

9:21 am: നോട്ടയ്ക്ക് ആയിരത്തിലധികം വോട്ട്

9:20 am: പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് അരലക്ഷം കടന്നു

9:10 am: 11,824 വോട്ടുകളോടെ ബിജെപിയുടെ ശ്രീപ്രകാശ്

9:07 am: പ്രതീക്ഷയ്ക്ക് അപ്പുറമാണ് വിജയമെന്ന് കെപിഎ മജീദ്

9:06 am: കൊണ്ടോട്ടിയിലും എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി

9: 05 am: പികെ കുഞ്ഞാലിക്കുട്ടിയുടെ ആകെ വോട്ട് ഒരു ലക്ഷം കവിഞ്ഞു

9:00 am: കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 25,000 കവിയുമ്പോള്‍ ലീഗ് പ്രവര്‍ത്തകരും കുഞ്ഞാലിക്കുട്ടിയും ആഘോഷം തുടങ്ങിക്കഴിഞ്ഞു, മതേതര നിലപാടിന്റെ വിജയമെന്ന് കുഞ്ഞാലിക്കുട്ടി

8:58 am: നോട്ടയുടെ വോട്ട് 500 കടന്നു

8:55 am: കൊണ്ടോട്ടിയില്‍ മാത്രം ഇടതിന് ലീഡ് നല്‍കി യുഡിഎഫിന്റെ കുതിപ്പ്

8:51 am: കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 20,000 കടന്നു

8:48 am: മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര എന്നിവിടങ്ങളിൽ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുകയാണ്

8:43 am: ആകെ 50,000 വോട്ടുകള്‍ കടന്ന് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 13,691 ആയി ഉയര്‍ന്നു

8:41 am: മലപ്പുറത്തെ ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് ലീഡ്

8:39 am: കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

8:37 am: വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ആകെ ലീഡ് 11,000 കടന്നു

8:34 am: കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും ഫൈസലിന് ലീഡ്

8:34 am: പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിക്ക് ലീഡ്

8:34 am: കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം പതിനായിരം കവിഞ്ഞു

8:28 am: കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 8000 കടന്നു

8:27 am: കുഞ്ഞാലിക്കുട്ടി 5000 വോട്ടുകളുടെ ഭൂരുപക്ഷത്തോടെ മുന്നിട്ട് നില്‍ക്കുന്നു, ആകെ വോട്ട് 21090 വോട്ടുകള്‍

8:18 am: 3600 വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മുമ്പില്‍

8:16 am: 3040 വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മുന്നില്‍

8:15 am: 2777 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു, 285 വോട്ടുകളുമായി എന്‍ ശ്രീപ്രകാശ് മൂന്നാം സ്ഥാനത്ത്

8:13 am: 1200 വോട്ടുകള്‍ക്ക് പികെ കുഞ്ഞാലിക്കുട്ടി മുന്നില്‍

8:00 am: വോട്ടെണ്ണല്‍ ആരംഭിച്ചു

7.35 am:മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്

7.30 am: ഏഴ് നിയമസഭ മണ്ഡലങ്ങൾക്കായി ഏഴ് റൂമുകൾ തയ്യാറാക്കിയിട്ടുള്ളത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ