മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. മലപ്പുറം കലക്‌ട്രേറ്റിലെത്തിയാണ് കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചത്. പാണക്കാട് നിന്ന് പ്രകടനമായെത്തിയാണ് കുഞ്ഞാലിക്കുട്ടിയും അണികളും രാവിലെ 11 മണിയോടെ കലക്‌ട്രേറ്റിലേക്കെത്തിയത്.

പത്രിക സമർപ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടി പ്രചരണ പരിപാടികളുടെ തിരക്കുകളിലേക്ക് മടങ്ങി. യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സംവാദമാണ് ഇന്നത്തെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സമർപ്പണത്തിനു ശേഷമുളള ആദ്യ പരിപാടി.

തിരഞ്ഞെടുപ്പ് കൺവൻഷൻ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് മലപ്പുറത്ത് ചേരും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ