തിരുവനന്തപുരം: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാൻ സാധ്യത. സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ലീഗ് നേതൃയോഗം ഇന്നു മലപ്പുറത്തു നടക്കും. കുഞ്ഞാലിക്കുട്ടിയെ തന്നെ സ്ഥാനാർഥിയാക്കാൻ ലീഗ് നേതൃത്വം നേരത്തെ ധാരണയായിരുന്നു. ഈ സാഹചര്യത്തിൽ ഇനി മാറ്റമുണ്ടാകാനിടയില്ല.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന് ഇന്നലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടെങ്കിലും തീരുമാനം പാർട്ടിക്ക് വിടുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇന്ന് മലപ്പുറത്തു നടക്കുന്ന നേതൃയോഗത്തിനു ശേഷം ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ