ന്യൂഡെൽഹി: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കളോട് വിശദീകരണം ചോദിക്കാൻ അമിത് ഷാ യോഗം വിളിച്ചു. കേരളത്തിലെ നേതാക്കളോട് അടിയന്തരമായി ഡെൽഹിയിലേക്ക് എത്താനാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഡെൽഹിയിലാണ് നേതാക്കളുമായുള്ള കൂടികാഴ്ച അമിത് ഷാ നിശ്ചയിച്ചിരിക്കുന്നത്.

മലപ്പുറത്ത് 2 ലക്ഷത്തിലധികം വോട്ടുകൾ നേടുമെന്നായിരുന്നു നേതാക്കളുടെ കണക്ക്കൂട്ടൽ. എന്നാൽ ഒരു ലക്ഷം വോട്ട് പോലും നേടാൻ ബിജെപിക്ക് ആയില്ല. കഴിഞ്ഞ തിരിഞ്ഞെടുപ്പിനേക്കാൾ 2000 വോട്ടുമാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് അധികമായി നേടാനായത്. ഈ വിഷയം ചർച്ച ചെയ്യാൻ തന്നെയാണ് അമിത് ഷാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്മാരായ വി.മുരളീധരന്‍, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എന്നിവരോടാണ് ചര്‍ച്ചയ്ക്കായി ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ സംസ്ഥാനത്തെ ബിജെപി നേത്രത്വത്തിന് ഇടയിലും ഭിന്നത നിലനിൽക്കുകയാണ്. പാലക്കാട് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ കുമ്മനം രാജശേഖരന് എതിരെ രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. എന്നാൽ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അത്രവലിയ പരാജയം ഉണ്ടായിട്ടില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞത്.മലപ്പുറത്ത് ഇടത് വലത് മുന്നണികൾ സൗഹൃദ മത്സരമാണ് നടത്തിയത് എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.

എന്നാൽ മലപ്പുറത്ത് മികച്ച നേട്ടം ബിജെപിക്ക് സ്വന്തമാക്കാനായില്ല, തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആസൂത്രണ പിഴവുകൾ ഉണ്ടായിരുന്നു എന്നും പാലക്കാട് ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തിയിരുന്നു. മ​ല​പ്പുറ​ത്തെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​ര​ജ​യ​പ്പെ​ട്ടു​വെ​ന്നും കോ​ർ​ക​മ്മി​റ്റി കണ്ടെത്തിയിരുന്നു. ര​ണ്ട് ല​ക്ഷം വോ​ട്ട് കി​ട്ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ പാ​ളിയെന്നും വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന തി​രി​ച്ച​ടി​യാ​യെ​ന്നും ഒ.രാ​ജ​ഗോ​പാ​ൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ