മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമലിനെതിരെ മുസ്ലീം ലീഗ്. നിലമ്പൂരില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉദ്ഘാടനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.

മുസ്ലീംലീഗിനായി കെഎൻഎ ഖാദറാണ് പരാതി നൽകിയത്. കമലിനെ പരിപാടി ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംവിധായകൻ കമൽ ഇടത് സ്ഥാനാർഥി ആകുമെന്ന​ അഭ്യൂഹങ്ങൾക്കിടെയാണ് ലീഗിന്റെ പരാതി. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് മുസ്ലീം ലീഗിന്രെ സ്ഥാനാർഥി. എന്നാൽ എൽഡിഎഫ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും സിനിമയാണ് തന്റെ ജീവിതമെന്നും സംവിധായകൻ കമൽ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ