കോട്ടയം : യുഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കും. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്രെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് കെ.എം മാണി കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ മാണി ഗ്രൂപ്പിന്റെ പിന്തുണ തേടി മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ് കെ. എം മാണിക്ക് കത്തയിച്ചിരുന്നു.

പി.കെ കുഞ്ഞാലികുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുഡിഎഫുമായി സഹകരിക്കാനില്ലെന്ന് കെ.എം മാണി പറഞ്ഞു. ഇത് യുഡിഎഫിനുള്ള പിന്തുണ അല്ലെന്നും കെ.എം മാണി കോട്ടയത്ത് വ്യക്തമാക്കി. മുസ്ലീം ലീഗുമായി കേരള കോൺഗ്രസിന് നല്ല ബന്ധമാണ് ഉള്ളത് എന്നും, ലീഗ് തങ്ങളുടെ സഹോദര പാർട്ടിയാണെന്നും കെ.എം മാണി പറഞ്ഞു. മതനിരപേക്ഷത എന്നും കാത്ത് സൂക്ഷിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്നും മാണി വ്യക്തമാക്കി.

കെ.എം മാണിയുടേയും കേരള കോൺഗ്രസിന്രെയും കൂടി പിന്തുണ ലഭിക്കുന്നതോടെ ഇ അഹമ്മദ് കഴിഞ്ഞ തവണ സ്വന്തമാക്കിയ ഭൂരിപക്ഷം ഉയർത്താനാകുമെന്ന കണക്ക്കൂട്ടലിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗ് ക്യാമ്പും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ