മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എല്ലാവർക്കും ആശ്വസിക്കാൻ ഓരോരോ കാരണങ്ങളുണ്ടെന്നത് എല്ലാ പാർട്ടികൾക്കും മുന്നണികൾക്കും പിടിച്ചുനിൽക്കാനായി.
മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലീഗ് വിജയിച്ചു. 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷത്തേക്കാൾ കൂടുതൽ പറയാൻ സാധിക്കുന്നത് വോട്ടിന്റെ എണ്ണമാണ്. 2014 ൽ ഇ അഹമ്മദിന് 4,37,723 വോട്ടാണ് കിട്ടിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ​ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊട്ടാകെ യു ഡി എഫിന് ലഭിച്ചത് 4.92,575 വോട്ടുകളാണ് എന്നാൽ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 5,15,330 വോട്ടുകളാണ്. അതായത് 22,755 വോട്ടുകളാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ലഭിച്ചത്. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാൾ 77,607 വോട്ടുകളാണ് അധികമായി കുഞ്ഞാലിക്കുട്ടിക്ക് നേടാനായത്.

            2014 ലോകസഭ തിരഞ്ഞെടുപ്പ് ഫലം നിയമസഭ മണ്ഡലം തിരിച്ച് 

1,14,975 വോട്ടമാരുടെ വർധനവ് ഉണ്ടായപ്പോഴാണ് ഇത്രയും വോട്ട് ലഭിച്ചത്.. ഈ വോട്ടെണ്ണത്തിന്റെ കണക്കിലാണ് യു ഡി എഫും ലീഗും വിജയത്തെ ആഘോഷിക്കാൻ വഴിയൊരുക്കുന്നത്. വോട്ടെണ്ണത്തിന്റെ കാര്യത്തിൽ​ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളേക്കാളും നേട്ടമുണ്ടാക്കാൻ ലീഗിന് സാധിച്ചുവെന്നത് യു ഡി​ എഫിന് ആഹ്ലാദം പകരുന്നതാണ്. മാത്രമല്ല, സി പി എമ്മിന് ഒരു നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം കൈവരിക്കാനായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് ഈ മണ്ഡലങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. എന്നതും അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

ഇതേ സമയം 2014 തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എൽ ഡി എഫും സി പി എമ്മും മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ആശ്വാസം കാണുന്നത്. അന്നത്തേതിനാക്കാൾ ഒരു ലക്ഷത്തിലേറെ വോട്ടു കൂടുതൽ പിടിച്ചത്. മാത്രമല്ല, കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിൽ ഏകദേശം കാൽലക്ഷത്തിന് അടുപ്പിച്ച് കുറയയ്ക്കാനായതും നേട്ടമാണെന്ന് വാദിച്ച് അവർക്ക് സന്തോഷിക്കാം ആശ്വസിക്കാം.

                                       2016ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം

2014 ൽ പി കെ സൈനബ ലോകസഭയിലേയ്ക്കു നേടിയത് 2,42,984 വോട്ടായിരുന്നുവെങ്കിൽ 3,44,307 വോട്ട് നേടാൻ ഇത്തവണ എം ബി ഫൈസിലിന് സാധിച്ചു. ഇത് 1,01,323 വോട്ടിന്റെ വർധനയാണ് ഉണ്ടായത്. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം 1,71,023 വോട്ടാണ് ഇത് 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ 23,716 വോട്ടിന്റെ കുറവാണ് എന്ന് സി പി എം ആശ്വസിക്കുന്നു. എന്നാൽ 3,73,881വോട്ട് നേടിയ നിയമസഭയിലെ കണക്ക് പരിശോധിച്ചാൽ എൽ ഡി എഫിന്റെ ആശ്വാസത്തിന് ഇടിവാണുണ്ടാവുക. 29,574 വോട്ടിന്റെ കുറവാണ് ഇടതുപക്ഷത്തിന്റെ വോട്ടിലുണ്ടായ കുറവ്.
എൽ​ ഡി എഫും യു ഡി എഫും ഇങ്ങനെ കണക്കുകളുടെ മറവിൽ ആശ്വാസംകൊള്ളുമ്പോൾ അതിന് പോലും പറ്റാതെ കുഴങ്ങുകയാണ് ബി ജെ പിയും എൻ ഡി എ സഖ്യവും. ബി ജെ പിക്ക് 2014 ലെ കണക്ക് വച്ച് വിലയിരുത്തിയാൽ 970 വോട്ട് കൂടുതൽ കിട്ടി എന്ന പറഞ്ഞ് ആശ്വാസം കൊളളാമെന്നേയുളളൂ. എന്നാൽ ആറിരട്ടി വോട്ട് പിടിക്കുമെന്ന് പ്രഖ്യാപിച്ച് ക്യാംപെയിൻ നടത്തിയ ബി ജെ പിക്ക് ആ അർത്ഥത്തിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. അതിനാൽ മറ്റ് ആരോപണങ്ങളുടെ മറവിൽ ആശ്വാസം കൊളളാനേ വകയുളളൂ. മലപ്പുറം തിരഞ്ഞെടുപ്പിലെ തോൽവിക്കും പഴി ബീഫിൽ ചാരാനാണ് ബി ജെ പിയുടെ ഒരു വിഭാഗത്തിന്റെ നിലപാട്. ബീഫ് വിവാദമുണ്ടാക്കിയതാണ് പ്രകടനം മുന്നോട്ട് പോകാതിരുന്നതിന് കാരണമെന്നാണ് അവരുടെ അവകാശവാദം.

2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി ​എൻ. അരവിന്ദൻ നേടിയ 36,016 വോട്ട് 2014 ലെ തിരഞ്ഞെടുപ്പിൽ 64,705 വോട്ടായി വർദ്ധിച്ചു ശ്രീപ്രകാശ്. 28,689 വോട്ടിന്റെ വർദ്ധനയാണ് ഇത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ബി ജെ പിയ്ക്കും എൻ ഡി എയ്ക്കും സാധിച്ചിരുന്നു. 73,447 വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ചത്. ഇത്തവണ ശ്രിപ്രകാശിന് ലഭിച്ചത് 65,675 വോട്ടാണ് നേടാനായത്. ഇത് 2014 ലെ വോട്ടിനേക്കാൾ 970 വോട്ടിന്റെ കൂടുതൽ മാത്രം. 2016 ലെ വോട്ട് വച്ച് കണക്കാക്കിയാൽ 7,772 വോട്ടിന്റെ കുറവാണ് ഉണ്ടായത്. മലപ്പുറം ലീഗന്റെയും യു ഡി എഫിന്റെയും കുത്തക മണ്ഡലമാണെന്ന് വാദമാണ് ആശ്വാസത്തിനായി ബി ജെ പിക്ക് മുന്നോട്ട് വെയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ